നിലമ്പൂരിലെ മാധ്യമപ്രവര്ത്തകനെതിരെ പീഡനക്കേസ്

നിലമ്പൂര്: കൈരളി ചാനലിലെ ക്യാമറമാനായ നിലമ്പൂര് സ്വദേശിക്കെതിരെ സത്രീപീഡനത്തിന് പോലീസ് കേസെടുത്തു. പട്ടികജാതിക്കാരിയായയുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്. അഭിലാഷ് മുകുന്ദെന്ന പൂക്കോട്ടുംപാടം സ്വദേശിക്കെതിരെയാണ് തൃശൂര് മതിലകം പോലീസ് കേസ റജിസ്റ്റര് ചെയ്തിരിക്കുന്നത്.
നാലു വര്ഷം നീണ്ടുനിന്ന ബന്ധം വിവാഹത്തില് കലാശിക്കാതിരുന്നതോടെയാണ് കേസുമായി യുവതി രംഗത്തു വന്നത്. 2011ല് സുഹൃത്തിന്റെ വിവാഹത്തില് പങ്കെടുക്കാന് നിലമ്പൂരില് എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. യുവതി നല്കിയ പരാതിയില് 2012മുതല് 2016വരെ ഗുരുവായൂര്, ചോറ്റാനിക്കര, ഇരുമ്പനം എന്നിവിടങ്ങളിലായി പല തവണം പീഡിപ്പിച്ചുവെന്ന് പറയുന്നു.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും ഇരിങ്ങാലക്കുട വനിതാ പോലീസ് സെല്ലില് നല്കിയ പരാതിയിലുണ്ട്.
RECENT NEWS

നജീബ് കാന്തപുരം എംഎല്എയ്ക്കെതിരായ ഓഫര് തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്എയ്ക്കെതിരായ ഓഫര് തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്കിയതോടെയാണ് പരാതി പിന്വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]