ആരവം അവാര്‍ഡ് സക്കീര്‍ ഹുസൈന്

ആരവം അവാര്‍ഡ് സക്കീര്‍ ഹുസൈന്

മലപ്പുറം: ആരോഗ്യ സര്‍വകലാശാല കലോത്സവത്തിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ സക്കീര്‍ ഹുസൈന് ഒന്നാം സ്ഥാനം. ‘മലപ്പുറം പൈതൃകം’ വിഷയത്തിലായിരുന്നു മത്സരം. ദ ഹിന്ദു പത്രത്തിന്റെ ഫോട്ടോഗ്രാഫറാണ് സക്കീര്‍.

മഞ്ചേരി മുള്ളമ്പാറ സ്വദേശിയാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഫോട്ടോഗ്രഫി അവാര്‍ഡും സക്കീര്‍ സ്വന്തമാക്കിയിട്ടുണ്ട്. അരീക്കോട് നടന്ന ജില്ലാ കലോത്സവത്തിനിടെ പകര്‍ത്തിയ ചിത്രമാണ് സക്കീറിനെ അവാര്‍ഡിനര്‍ഹനാക്കിയത്.

അവാര്‍ഡിനര്‍ഹമായ ഫോട്ടോ

Sharing is caring!