മഅ്ദനിയെ കേരളത്തിലെത്തിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍
മലപ്പുറം: മകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ ജാമ്യം ലഭിച്ച മഅ്ദനി ചെലവിനത്തില്‍ നല്‍കേണ്ട തുക കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെലവ് തുക ആവശ്യപ്പെട്ടത് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണറാണ്. ഇക്കാര്യം ശ്രദ്ധയില്പെട്ടിരുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




