കുറഞ്ഞ വിലയ്ക്കു വീട്ടുപകരണങ്ങളുമായെത്തുന്ന സുമുഖരെ സൂക്ഷിക്കുക
എടപ്പാള്‍: കുറഞ്ഞ വിലയില്‍ വീട്ടുപകരണങ്ങള്‍ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയവരുടെ വലയില്‍ വീട്ടമ്മ കുടുങ്ങി. എടപ്പാള്‍ കോലത്ത് ഫാത്തിമയാണ് തട്ടിപ്പിനിരയായത്. ബുധനാഴ്ച കാലത്ത് വീട്ടിലെത്തിയ സുമുഖന്റെ വാചാലതയില്‍ കുടുങ്ങുകയായിരുന്നു. എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍.എസ് ബെഡ് എംബോറിയം എന്ന സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജരാണ് താനെന്ന് പരിചയപ്പെടുത്തിയ ഇദ്ദേഹം കമ്പനിയുടെ ഓഫറാണ് രണ്ടായിരം രൂപയ്ക്ക് കട്ടില്‍ നല്‍കുക എന്നും അഞ്ഞൂറ് രൂപ കൂടി നല്‍കുകയാണെങ്കില്‍ ബെഡുകൂടി കിട്ടുമെന്നും പറഞ്ഞപ്പോള്‍ ഇവര്‍ തുക നല്‍കുകയായിരുന്നു. തുക നല്‍കിയപ്പോള്‍ പറഞ്ഞത് നിങ്ങളുടെ പേരും അഡ്രസും കമ്പനിയിലക്ക് അയച്ചുകഴിഞ്ഞെന്നും ഉടന്‍ എടപ്പാള്‍ കുറ്റിപ്പുറം റോഡിലുള്ള ഓഫീസിലെത്തി സാധനം കൈപ്പറ്റാനും പറയുകയായിരുന്നു. എന്നാല്‍ എടപ്പാളിലെത്തി അന്വേഷിച്ചപ്പോഴാണ് ഇത്തരത്തിലൊരു ഷോപ്പില്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജംഗ്ഷനിലുള്ള ഹോംഗാര്‍ഡ് ശിവദാസിനോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




