സമസ്തയുടെ പുതിയ മുഫത്തിശീന്മാരെ തെരഞ്ഞെടുത്തു

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല് മുഫത്തിശീന് ഭാരവാഹികളായി എം.ടി.അബ്ദുല്ല മുസ്ലിയാരെ പ്രസിഡന്റായും കെ.എച്ച്.കോട്ടപ്പുഴയെ ജനറല് സെക്രട്ടറിയായും വി.കെ.എസ്. തങ്ങളെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പുത്തലം അബ്ദുറസാഖ് മുസ്ലിയാര്, വി.കെ. ഉണ്ണീന്കുട്ടി മുസ്ലിയാര്, ജോ. സെക്രട്ടറിമാരായി വി. ഉസ്മാന് ഫൈസി ഇന്ത്യനൂര്, അഹ്മദ് തെര്ളായി, ക്ഷേമനിധി കണ്വീനറായി കുഞ്ഞിമൊയ്തീന് മുസ്ലിയാരെയും ജോ. കണ്വീനററായി ടി.പി.അബൂബക്കര് മുസ്ലിയാരെയും തിരഞ്ഞെടുത്തു.
ഇന്ത്യാ രാജ്യത്ത് കേരളീയ മുസ്ലിംകള് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരാധനാ സ്വാതന്ത്ര്യവും മതമൈത്രിയും സമസ്തയുടെ പ്രവര്ത്തനഫലമായി ഉടലെടുത്തതാണെന്ന് യോഗത്തില് മുഖ്യപ്രഭാഷണം നടത്തിയ ഉസ്താദ് ബഹാഉദ്ദീന് മുഹമ്മദ് നദ്വി പറഞ്ഞു. എം.ടി. അബ്ദുല്ല മുസ്ലിയാര് അധ്യക്ഷത വഹിച്ചു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും വി. ഉസ്മാന് ഫൈസി നന്ദിയും പറഞ്ഞു.
RECENT NEWS

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ള വികസനം - മന്ത്രി പി. എ മുഹമ്മദ് റിയാസ്