റബിയുള്ള ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തതിന് പിന്നില്‍ ദുരൂഹതയും ഗൂഡാലോചനയുമെന്ന

റബിയുള്ള ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തതിന് പിന്നില്‍  ദുരൂഹതയും ഗൂഡാലോചനയുമെന്ന

പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ റബിയുള്ള ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തതിന് പിന്നില്‍ ദുരൂഹതയും ഗൂഡാലോചനയും ഉള്ളതായി സംശയിക്കുന്നുവെന്ന് ബി.ജെ.പി ന്യൂനപക്ഷസെല്‍ ദേശീയ വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കള്‍. അദ്ദേഹത്തിന്റെ വീടാക്രമിച്ചെന്ന പേരില്‍ തനിക്കെതിരെ കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ അസ്ലം ഗുരുക്കള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ പേരില്‍ കള്ളക്കേസുണ്ടാക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോലീസ് കേസ്സെടുത്തതെന്നും അസ്ലം ഗുരുക്കള്‍ ആരോപിച്ചു.

പതിമൂന്ന് മണിക്കൂറിന് ശേഷമാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഈ സമയമത്രയും ചെലവഴിച്ചത് കേസ് കെട്ടിച്ചമയ്ക്കുന്നതിനു വേണ്ടിയായിരുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. തന്റെ ബിജെപി ബന്ധമാണ് ഇത്തരത്തില്‍ ഗൂഢാലോചനയ്ക്കു കാരണമായത്. കള്ളക്കേസുണ്ടാക്കി ജയിലിലടച്ചതു മൂലം വലിയ മാനഹാനിയാണ് ഉണ്ടായത്. റബിയുള്ളയുമായി വര്‍ഷങ്ങളുടെ അടുത്ത ബന്ധമുണ്ട്.
അതിനാലാണ് റബിയുള്ളയെ വീട്ടില്‍ കാണാനായി പോയത്. മാസങ്ങളായി റബിയുള്ള എവിടെയാണെന്നു വിവരമുണ്ടായിരുന്നില്ല. കൂടാതെ അദ്ദേഹത്തെ ചുറ്റിപ്പറ്റി പല അഭ്യൂഹങ്ങളും വിദേശത്ത് വാര്‍ത്തയായി വന്നിരുന്നതായും അസ്ലംഗുരുക്കള്‍ കോഴിക്കോട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Sharing is caring!