ഫൈസല്വധ കേസിലെ പ്രതിയെ കാറിടിച്ച് കൊലപ്പെടുത്താന് ശ്രമം

മലപ്പുറം: തിരൂരങ്ങാടി മതം മാറിയതിന്റെ പേരില് കൊല ചെയ്യപ്പെട്ട കൊടിഞ്ഞിയിലെ ഫൈസല് വധ കേസിലെ പതിനാലാം പ്രതിക്ക് നേരെ വധശ്രമം. പന്താരങ്ങാടി തൃക്കുളം പളളിപ്പടി തയ്യില് അപ്പുവിന്റെ മകന് ലിജീഷ് എന്ന ലിജുവിനെ നെയാണ് കൊലപ്പെടുത്താന് ശ്രമം നടന്നത്. ഇയാള് ആ.എസ്എസ് പ്രവര്ത്തകനാണ്. ബുധനാഴ്ച ഉച്ചക്ക് ശേഷം 3.20 ന് കൊടക്കാട് ആലിന്ചുവട് വെച്ച് ലിജീഷ് സഞ്ചരിച്ചിരുന്ന ബൈക്കില് ഇന്നോവ കാര് ഇടിപ്പിക്കുകയായിരുന്നു.
നാലംഗ സംഘമാണ് കാറില് ഉണ്ടായിരുന്നതത്രെ. നിലത്ത് വീണ ഇയാളുടെ മേല് വീണ്ടും കാര് കയറ്റുന്നതിനു പിറകോട്ട് എടുക്കുമ്പോള് ജനങ്ങള് ഓടികൂടുന്നത് കണ്ട് വാഹനം നിര്ത്താതെ പോവുകയായിരുന്നു. പരിക്ക് പറ്റിയ ലിനീഷ് തിരൂര് ജില്ലാ ആശുപത്രിയില് ചികിത്സ തേടി.പരപ്പനങ്ങാടി പോലീസ് വധശ്രമത്തിനു കേസേടുത്തു. കരുമരക്കാട്ടുള്ള ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നുവത്രെ ലിനീഷ്.
കൊടിഞ്ഞി ഫൈസല് വധം, പ്രതി ലീജീഷ്
RECENT NEWS

സൗദി അറേബ്യയില് ചികിത്സയില് കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില് ചികിത്സയില് കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല് കുളത്തൂര്പറമ്പ് മാവുളി വീട്ടില് കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള് അലട്ടിയിരുന്ന [...]