കോഴിക്കോട് സ്റ്റേഡിയം എവര്ഗ്രീന് എഫ് സിയുടെ ഹോംഗ്രൗണ്ട്?
മലപ്പുറം: തിരുവനന്തപുരം ഗ്രീന് ഫീല്ഡ് സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് മല്സരം വിരുന്നെത്തുന്നതില് ഏറ്റവും സന്തോഷിക്കുന്നത് മലബാറിലെ ഫുട്ബോള് പ്രേമികളാണ്. തിരുവനന്തപുരത്ത് ക്രിക്കറ്റ് മല്സരം വരുന്നതോടെ ഫുട്ബോള് മല്സരത്തിന് ഇവിടം വേദിയാക്കാനാകില്ല. ഇങ്ങനെയൊരു സാഹചര്യം സംജാതമായതു കൊണ്ട് ഗ്രീന്ഫീല്ഡ് സ്റ്റേഡിയം വേദിയാക്കി ഐ ലീഗിനൊരുങ്ങിയിരുന്ന കേരള എവര്ഗ്രീന് എഫ് സിക്ക് വേറെ വേദി കണ്ടെത്തേണ്ടി വരും. തിരുവനന്തപുരം വിടേണ്ടി വന്നാല് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം വേദിയാക്കാനാണ് താല്പര്യമെന്ന് എവര്ഗ്രീന് എഫ് സി അധികൃതര് അറിയിച്ചിരുന്നു.
ഈ തിരൂമാനം മൂലം കോളടിക്കുന്നത് മലബാറിലെ ഫുട്ബോള് പ്രേമികള്ക്കാണ്. കേവലം 50 കിലോമീറ്റര് അകലത്തിനുള്ളില് രണ്ട് ഐ ലീഗ് ടീമുകളെയാണ് അവര്ക്ക് ലഭിക്കുന്നത്. ഒപ്പം രണ്ട് ഐ ലീഗ് ടീമുകളുടെ മല്സരങ്ങള് നേരിട്ടു കാണുവാനുള്ള അസുലഭാവസരവും.
മഞ്ചേരി സ്റ്റേഡിയം വേദിയാക്കിയാണ് ഐ ലീഗ് മല്സരങ്ങള്ക്ക് ഒരുങ്ങുന്നതെന്ന് ഗോകുലം എഫ് സി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മഞ്ചേരിയിലെ ഫ്ലഡ്ലൈറ്റ് നിര്മാണം പൂര്ത്തിയായാല് ഗോകുലം എഫ് സിയുടെ ഹോം മല്സരങ്ങള്ക്ക് സ്റ്റേഡിയം സാക്ഷിയാകും. ഒപ്പം തൊട്ടകലെ തന്നെ ഗ്രീന് ഫീല്ഡ് എഫ് സി തങ്ങളുടെ ഹോം മല്സരങ്ങളും കളിക്കും. കോഴിക്കോട്ടെ ടീമും, മലപ്പുറത്തെ ടീമും ഐ ലീഗില് അണിനിരക്കുമ്പോള് ഒരു മലബാര് ഡര്ബിക്കും സാധ്യത തെളിയുന്നു.
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില് അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല് [...]