കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പരീക്ഷിക്കുന്നു: മുനവ്വറലി തങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ  പരീക്ഷിക്കുന്നു: മുനവ്വറലി തങ്ങള്‍

താനൂര്‍: നോട്ട് നിരോധത്തിന് ശേഷം രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാറിന്റെ പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പാചക വാതക സബ്‌സിഡി ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം താനൂര്‍ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി താനൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ‘യൂത്ത്‌ലീഗ് അടുപ്പ് സമരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണം കണ്ടുപിടിക്കാനാണ് നോട്ടു നിരോധനമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

എന്നാല്‍ ഒരു കള്ളപ്പണക്കാരനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിനായിട്ടില്ല. സാധാരണക്കാരായ ജനങ്ങളെ ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം ക്യൂ നിര്‍ത്തിയതല്ലാതെ നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമാണ് രാജ്യത്തുണ്ടായത്. നോട്ട് നിരോധനത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് പാചക വാതക സബ്‌സിഡിയുടെ കാര്യത്തിലും സര്‍ക്കാര്‍ കൈകൊള്ളാന്‍ പോകുന്നത്. പാവപ്പെട്ടവന്റെ അടുക്കളയെ ബാധിക്കുന്ന കാര്യമാണിത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വിലകുറയുന്ന സന്ദര്‍ഭങ്ങളില്‍ രാജ്യത്ത് പെട്രോളിയത്തിന് വിലകുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും മുനവ്വറലി തങ്ങള്‍ കുറ്റപ്പെടുത്തി. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് റഷീദ് മോര്യ അധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് കെ.എന്‍ മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.പി. അഷറഫ്, സെക്രട്ടറിമാരായ കെ. സലാം, ഇസ്മായില്‍ പത്തംമ്പാട്, മുസ്‌ലിംലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് ടി.പി.എം. അബ്ദുല്‍ കരീം, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.വി. മോഹന്‍ദാസ്, വനിതാ ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷാഹിനാ നിയാസി, എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ദീന്‍ മുഹമ്മദ് നദ്‌വി, യൂത്ത്‌ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ.എ. ജലീല്‍, ട്രഷറര്‍ ഫൈസല്‍ കെ, മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു)സംസ്ഥാന സെക്രട്ടറി എം.പി. ഹംസക്കോയ, യൂത്ത് ലീഗ് നേതാക്കളായ ടി.എ. റഹീം മാസ്റ്റര്‍, കെ.വി. ഖാലിദ്, കെ. ഉവൈസ്, ജാഫര്‍ ആല്‍ബസാര്‍, കെ.പി. നിഹ്മത്തുള്ള, എ.എം. യൂസുഫ്, നിസാം ഒട്ടുംപുറം, എ.പി. സൈതലവി, കെ. ഷൗക്കത്ത്, ഷാജി താനാളൂര്‍, സി. നൗഷാദ്, പി.പി. അഷറഫ്, പി.കെ. ഇസ്മായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടോ: പാചക വാതക സബ്‌സിഡി ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം താനൂര്‍ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി താനൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ‘യൂത്ത്‌ലീഗ് അടുപ്പ് സമരം’ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

Sharing is caring!