കോഡൂര്‍ പഞ്ചായത്ത് ഓഫീസില്‍ മുലയുട്ടാന്‍ പ്രത്യേക മുറി തുറന്നു

കോഡൂര്‍: ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായിയെത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് പ്രത്യേക മുറി തുറന്നു. മുലയൂട്ടല്‍ ദിനത്തോടനുബന്ധിച്ചാണ് ഐ.സി.ഡി.എസിന്റെ സഹകരണത്തോടെ ഗ്രാമപ്പഞ്ചായത്തോഫീസിനോടനുബന്ധിച്ച് മുലയുട്ടല്‍ മുറി തുറന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ സജ്നാമോള്‍ ആമിയന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ. പ്രേമാനന്ദന്‍, അസി. സെക്രട്ടറി പ്രഭാകരന്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ നിഷിദ കല്ലായി എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ജനപ്രതിനിധികള്‍, ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരും അങ്കണവാടി വര്‍ക്കര്‍മാരും പങ്കെടുത്തു.
RECENT NEWS

മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് കരോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന
ഇത്രയധികം പേര് ഒരു ദിവസം മാത്രം വൈറസ്ബാധിതരാകുന്നത് ഇതാദ്യം