തിരൂരിലെ ശിഹാബ് തങ്ങള്‍ ആശുപത്രി നിര്‍മാണത്തിനെതിരെ ദേശീയ ഹരിത ട്രൈ ബുണലില് ഹര്‍ജി

തിരൂര്‍: നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് തിരൂരില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിക്കെതിരെ ചെന്നൈയിലെ ദേശീയ ഹരിത ട്രൈ ബുണലില് ഹര്‍ജി.പരിസ്ഥിതി പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ എ ര ഞ്ഞിക്കാട്ട് അലവിക്കുട്ടിയാണ് ട്രൈ ബ്യുണ ലിനെ സമീപിച്ചത്.വെട്ടം പഞ്ചായത്തില്‍ പരി യാ പുരത്ത് തിരൂര്‍ പുഴയോടു ചേര്‍ന്ന വയലാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക അനുമതി വാങ്ങി വന്‍ ആശുപത്രി സമുച്ചയ നിര്‍മ്മാണത്തിനായി നികത്തിയത്.സി.ആര്.ഇ സെഡ്നിയമം പാലിച്ച് സംരക്ഷിത ഭൂമിയാക്കി നിലനിര്ത്തേണ്ടഭൂമിയിലാണ് ആശുപത്രി നിര്‍മ്മാണ മെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. ട്രൈബ്യുന്നല് ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]