മുനവറലി ശിഹാബ് തങ്ങളും പിതാവുമൊത്തുള്ള ഫോട്ടോ വൈറല്‍ ആകുന്നു

മുനവറലി ശിഹാബ് തങ്ങളും പിതാവുമൊത്തുള്ള ഫോട്ടോ വൈറല്‍ ആകുന്നു

മലപ്പുറം: പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ പിതാവ് സയ്യിദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ ട്രെന്‍ഡ് ആകുന്നു. ഏറെ തിരക്കുള്ള വ്യക്തിയായിട്ടും അദ്ദേഹത്തിന്റെ സാനിധ്യം ആഗ്രഹിച്ചപ്പോഴൊക്കെ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

ഞങ്ങള്‍ മക്കള്‍ ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ഞങ്ങള്‍ക്ക് അനുവദിച്ച് തന്ന പിതാവായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്ന് അദ്ദേഹം പറയുന്നു. ആ സ്‌നേഹത്തെ അളക്കാന്‍ ലോകത്തെ ഏത് അളവ് കോലിനും സാധിക്കില്ല.

അങ്ങ് ഇപ്പോഴും ഉണ്ട് നമ്മുടെ മുന്നില്‍ വെറും ഓര്‍മയായിട്ടില്ല ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരാവേശമായി ഞങ്ങളെ വഴി നടത്താന്‍, ഇങ്ങനെ പറഞ്ഞാണ് മുനവറലി ശിഹാബ് തങ്ങള്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Sharing is caring!