കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരം; ഹൈദരലി തങ്ങള്‍

കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരം; ഹൈദരലി തങ്ങള്‍

അവശജനവിഭാഗങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ആവശ്യമായ വിഭവങ്ങള്‍ ഒരുക്കുന്നതിന് കെ.എം.സി.സി കാണിക്കുന്ന താല്‍പര്യം മാതൃകാപരമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി മുന്‍ കെ.എം.സി.സി അംഗങ്ങള്‍ക്കും വിധവകള്‍ക്കും ഏര്‍പ്പെടുത്തിയ ആശ്വാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹൂമോന്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ തിരൂര്‍, അബൂബക്കര്‍ ബി.പി അങ്ങാടി, ഹംസു കാവണിയില്‍, ഷംസുദ്ധീന്‍ വെളിമുക്ക്, ഉസ്മാന്‍ പൂക്കാട്ടിരി, കെ.എം. മൂസഹാജി കോട്ടക്കല്‍, ഡോ. അലി അസ്‌കര്‍ ബാഖവി, അഷ്‌റഫ് കളത്തിങ്ങല്‍പാറ, പി.ടി.എം. വില്ലൂര്‍, ഇ. സാദിഖലി, എം.പി. നുഹ്മാന്‍ തിരൂര്‍, മുസ്തഫ ആട്ടീരി, പി.വി. ഗഫൂര്‍, എ.കെ. സിദ്ദീഖ്, മുഹമ്മദ് കോട്ടക്കല്‍, ചെമ്മുക്കന്‍ കുഞ്ഞാവ ഹാജി, ചെമ്മുക്കന്‍ ബാപ്പുട്ടി ഹാജി, കുഞ്ഞിപ്പ തയ്യില്‍, മൂസഹാജി കാലൊടി, മുഹമ്മദാലി ചുള്ളിപ്പാറ, അസീസ് പഞ്ചിളി, അബ്ദു മങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!