സമീര്‍ കാളികാവ് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എന്‍.ജലീല്‍ ജനറല്‍ സെക്രട്ടറി

സമീര്‍ കാളികാവ് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എന്‍.ജലീല്‍  ജനറല്‍ സെക്രട്ടറി

മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സമീര്‍ കാളികാവിനേയും ജില്ലാ ജനറല്‍ സെക്രട്ടറിയായി കെ.എന്‍.ജലീലിനേയും തെരഞ്ഞെടുത്തു. സമീര്‍ കാളികാവ് നിലവില്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമാണ്. വാടാനപള്ളി ഇസ്‌ലാമിയ്യ കോളേജ്, ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. ഖത്തര്‍ ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന അദ്ദേഹം ഇപ്പോള്‍ ശാന്തപുരം അല്‍:ജാമിഅ അല്‍ ഇസ്‌ലാമിയ്യ ദഅ്‌വാ കോളേജ് പ്രിന്‍സിപ്പളാണ്.

ജാബിര്‍ ആനക്കയം, പി. മിയാന്‍ദാദ്, അനസ് അലി, വി.പി.എ. ശാക്കിര്‍, ആബിദ് എളമരം, ഡോ. വി.എം. സാഫിര്‍, ഹബീബുറഹ്മാന്‍ സി.പി, ബഷീര്‍ തൃപ്പനച്ചി, ജബ്ബാര്‍ പെരിന്തല്‍മണ്ണ, എ.ടി. ഷറഫുദ്ധീന്‍ എന്നിവര്‍ ജില്ലാ സമിതിയംഗങ്ങളാണ്.
അബൂജാസിര്‍ (മലപ്പുറം), റംസി ഷബീര്‍ (മക്കരപറമ്പ), ഷാഫി വടക്കാങ്ങര (മങ്കട), നിഷാദ് കുന്നക്കാവ് (പെരിന്തല്‍മണ്ണ), ബാസിം (ശാന്തപുരം), അബുഹനാന്‍ (മേലാറ്റൂര്‍) ഷാജഹാന്‍ (വണ്ടൂര്‍), ഫൈസല്‍ മമ്പാട് (നിലമ്പൂര്‍), അബ്ദുസ്സത്താര്‍ (ചുങ്കത്തറ), മുനീര്‍ (മഞ്ചേരി), അനീസുദ്ധീന്‍ അഹമ്മദ് ടി.ടി (എടവണ്ണ), നൗഷാദ് മോങ്ങം (വള്ളുവമ്പ്രം), സഫാദ് പി.(കുണ്ടോട്ടി), നൗഫല്‍ മേച്ചേരി (അരീക്കോട്), ജസീം സുല്‍ത്താന്‍ (വാഴക്കാട്), മുഹമ്മദ് ഇഖ്ബാല്‍ കെ. (യുണിവേഴ്‌സിറ്റി), തഖിയുദ്ദീന്‍ കെ.എം. (തിരൂരങ്ങാടി), ഫാസില്‍ കളിയാട്ടുമുക്ക് (പരപ്പനങ്ങാടി), ഡോ. യാസീന്‍ ഇസ്ഹാഖ് (വേങ്ങര), എന്‍.എം. മുഹമ്മദ് യാസിര്‍ (കോട്ടക്കല്‍), മര്‍സൂഖ് സത്താര്‍ വി. (പുത്തനത്താണി), സയ്യിദ് നിസാം (തിരൂര്‍), മുഹമ്മദ് അസ്‌ലം ടി.പി.എം (താനൂര്‍), സമീര്‍ ഒ.എ (പറവണ്ണ), സമീര്‍ (ആലത്തിയൂര്‍), സലീം എസ്. (വളാഞ്ചേരി), സഫീദ് ടി.എഫ് (പൊന്നാനി) എന്നിവരാണ് ഏരിയാ പ്രസിഡന്റുമാര്‍
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി.ഷാക്കിര്‍, ഷഹിന്‍ കെ. മൊയ്തുണ്ണി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Sharing is caring!