ആര്‍.എസ്.എസിനെ എതിര്‍ത്തതിനാണ് തന്നെ പുറത്താക്കിയതെന്ന് റിജില്‍ മാക്കുറ്റി

കണ്ണൂര്‍: ആര്‍.എസ്.എസ്‌നെയും സംഘ്പരിവാറിനെയും എതിര്‍ത്തതിന്റെ പേരിലാണ് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് കമ്മിറ്റി മുന്‍ പ്രസിഡന്റ് റിജില്‍ മാക്കുറ്റി. സംഘപരിവാറിനെ എതിര്‍ത്ത തങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കുമോ എന്നും ഫേസ്ബുക്കിലൂടെ റിജില്‍ മാക്കുറ്റി ചോദിച്ചു.
ഗോവധ നിരോധനം നിലവില്‍ വന്ന സമയത്ത് മാടിനെ അറുത്ത് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് റിജില്‍ മാക്കുറ്റി അടക്കം നാല് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവര്‍. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് ഇവരെ സംഘടനയില്‍നിന്നു പുറത്താക്കിയത്. ഇവര്‍ക്കെതിരെ രാഹുല്‍ ഗാന്ധിയടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റിജില്‍മുക്കിറ്റിയടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു
RECENT NEWS

ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ഒരാഴ്ച്ചകൂടി: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിന്റെമുസ്ലീം ലീഗ് സ്ഥാനാര്ത്ഥികളെഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായെന്നുംപ്രഖ്യാപനം ഒമ്പതിനോ പത്തിനോയെന്ന് ഉണ്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി. [...]