വളാഞ്ചേരിയില്‍ മദ്രസാധ്യാപകന്‍ പള്ളിയുടെ ടെറസ്സില്‍ തൂങ്ങി മരിച്ച നിലയില്‍

വളാഞ്ചേരിയില്‍ മദ്രസാധ്യാപകന്‍  പള്ളിയുടെ ടെറസ്സില്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: വളാഞ്ചേരി ആതവനാട് പൊന്നാണ്ടികുളമ്പില്‍ (പാറ)മദ്രസാധ്യാപകനെ പള്ളിയുടെ ടെറസ്സിലെ താത്കാലിക ഷെഡ്ഡിന്റെ പൈപ്പില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.കൊളത്തൂര്‍ അമ്പലപടി സ്വദേശി അബൂബക്കറാണ്(41)മരിച്ചത്. 5വര്‍ഷത്തോളം ഇദ്ദേഹം ഇവിടെ മദ്രസ്സയില്‍ സദര്‍ ആയി ജോലി നോക്കിയിരുന്നു.ഇടക്കാലത്ത് ജോലി ഉപേക്ഷിച്ചെങ്കിലും പിന്നീട് തിരിച്ച് വരികയായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു.വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മാതാവ്: ഫാത്തിമ
ഭാര്യ: ഫാത്തിമ സുഹറ. മക്കള്‍:ഹിസാന നസ്‌റിന്‍ (9), മുഹമ്മദ് സിനാന്‍ (6), ഫാത്തിമ ഹുസ്‌ന (1).

 

Sharing is caring!