പൊന്നാനി കൗണ്‍സിലര്‍ സി അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

പൊന്നാനി കൗണ്‍സിലര്‍ സി അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

പൊന്നാനി: നഗരസഭയിലെ ഒന്നാം വാര്‍ഡ് അഴീക്കല്‍ കൗണ്‍സിലര്‍ സി. അബ്ദുല്‍ ഖാദര്‍ അന്തരിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. തീരദേശ മേഖലയില്‍ പാര്‍ട്ടി വളര്‍ത്താന്‍ ശക്തമായ ഇടപെടലുകളും അദ്ദേഹം നടത്തിയിരുന്നു.

കുറച്ചു കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൗണ്‍സിലറുടെ മരണത്തെതുടര്‍ന്ന് നഗരസഭയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. സഹപ്രവര്‍ത്തകന്റെ നിര്യാണത്തില്‍ നഗരസഭ അനുശോചനം രേഖപ്പെടുത്തി.

Sharing is caring!