പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിയുമായി ഒളിച്ചു താമസിച്ചത് വേങ്ങരയില്‍

പ്രായപൂര്‍ത്തികാത്ത  പെണ്‍കുട്ടിയുമായി ഒളിച്ചു താമസിച്ചത് വേങ്ങരയില്‍

വേങ്ങര: പ്രണയംനടിച്ച് വിവാഹ വാഗ്ദാനം നല്‍കി ബംഗാള്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെതട്ടിക്കൊണ്ട് വന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
പശ്ചിമ ബംഗാള്‍ റായ്ഗഞ്ച് ജില്ലയിലെ കോണി ഷാല ആബിദ് അലി (26) നെയാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ തന്നെഹബാന്‍ സിറ്റി ചൗമാങ്ങിലെ ഹംദാങ്ങ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുമായി ആറ് മാസം മുമ്പ് മിസ്ഡ് കാളിലൂടെയാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്നത്.നാട്ടില്‍ ഭാര്യയും മക്കളുമുള്ള ഇയാള്‍ ഇത് പെണ്‍കുട്ടിയില്‍ നിന്നും മറച്ചുവെച്ച്.വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ട് വന്നത്.കുറ്റിത്തറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പെണ്‍കുട്ടിയുമായി ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം സി.ഐ.പ്രേംജിത്, വേങ്ങര എസ്.ഐ – കെ.അബ്ദുദുള്‍ ഹക്കീം, എ.എസ്.ഐ അഹമ്മദ് കുട്ടി, വനിതാ സി.പി.ഒ.സോണി, സി.പി.ഒ.അനീഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Sharing is caring!