വ്യാപാരികളുടെ കാരുണ്യ പ്രവര്‍ത്തനം മാതൃകാപരം: പി ഉബൈദുല്ല

വ്യാപാരികളുടെ കാരുണ്യ പ്രവര്‍ത്തനം മാതൃകാപരം: പി ഉബൈദുല്ല

മലപ്പുരം: വ്യാപാരികളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് പി ഉബൈദുല്ല എംഎല്‍എ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ ഭാരവാഹികള്‍ക്കുള്ള മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞാവുഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ്, ഖജാഞ്ചി നൗഷാദ് കളപ്പാടന്‍ എന്നിവരെ ആദരിച്ചു. യൂനിറ്റ് പ്രസിഡന്റ് പരി ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി പി കെ അബ്ദുല്‍ അസീസ്, പി കെ അയമുഹാജി, വാളന്‍ സമീര്‍, സാഹിര്‍ പന്തലകത്ത്, എ പി ഹംസ, കെ ജയപ്രകാശ്, സെയ്ത്, ഇ അബ്ബാസ്, സലീം സംസാരിച്ചു.

 

Sharing is caring!