പത്രക്കാരെ പുറത്താക്കി പി കെ കുഞ്ഞാലിക്കുട്ടിയും

പത്രക്കാരെ പുറത്താക്കി പി കെ കുഞ്ഞാലിക്കുട്ടിയും

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപൂരത്തെ സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയത് വിവാദമാകുമ്പോള്‍ ഇതേ പോലൊരു സന്ദര്‍ഭത്തില്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയ പി കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിശദീകരിക്കുകയാണ് ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തകനായ സജീവ് സി വാര്യര്‍. രണ്ടാം മാറാട് കലാപത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് അന്ന് മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി പുറത്താക്കിയതെന്ന് സജീവ് പറയുന്നു.

യോഗം തുടങ്ങിയപ്പോള്‍ ആവശ്യമില്ലാത്തവരെല്ലാം പുറത്തു പോകണമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പക്ഷേ കാര്യമായി ആരും തന്നെ പുറത്തു പോയില്ല. ഇതേ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമായി പറഞ്ഞു, പത്രക്കാരൊന്ന് പുറത്തിറങ്ങി നില്‍ക്കണം, തീരുമാനം അറിയിക്കാന്‍ വിളിക്കാമെന്ന്. അതിന്റെ തുടര്‍ച്ചയായി കുഞ്ഞാലിക്കുട്ടി ഇതു കൂടി പറഞ്ഞു, അതുമിതും എഴുതിയാല്‍ നാട്ടില്‍ വര്‍ഗീയ ലഹള തീരില്ല.

ഇതേ തുടര്‍ന്ന് പത്രക്കാരെല്ലാം പുറത്തേക്ക് പോയി. ഇനി ഞങ്ങളെഴുതിയിട്ട് കലാപമുണ്ടാകില്ല. ഒറ്റവരി വാര്‍ത്തയും വരില്ല. യോഗ തീരുമാനം മന്ത്രി തന്നെ ചെണ്ടകൊട്ടി അറിയിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് പത്രക്കാര്‍ പുറത്തിറങ്ങിയത്.

Sharing is caring!