മഴക്കാലമെത്തിയിട്ടും വെള്ളമില്ല; പരാതിയുമായി കൗണ്‍സിലര്‍മാര്‍

മലപ്പുറം: മഴക്കാലമെത്തിയിട്ടും നഗരസഭയില്‍ കുടിവെള്ളം നല്‍കുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ എക്‌സി. എഞ്ചിനയറെ ഉപരോധിച്ചു. പുതിയ കണക്ഷന്‍ നല്‍കാന്‍ അധികൃതര്‍ വിസമ്മതിക്കുകയാണ്. നഗരത്തില്‍ പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ദിവസങ്ങളായിട്ടും അറ്റക്കുറ്റ പണി നടത്തുന്നില്ലെന്നും കൗണ്‍ിസലര്‍മാര്‍ പറഞ്ഞു.
മേല്‍മുറി ഭാഗങ്ങളിലാണ് പുതിയ കണക്ഷന്‍ നല്‍കാത്തത്. ഐഎവൈ പദ്ധതിയിലുള്‍പ്പെട്ട വീടുകളിലടക്കമുള്ളവര്‍ ഇതുമൂലം ദുരിതത്തിലാണ്. മുണ്ടുപറമ്പില്‍ കോളേജിന് സമീപത്ത് വെള്ളം ലഭിക്കുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. സ്വന്തം ചിലവില്‍ പൈപ്പ് മാ്റ്റി സ്ഥാപിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇത് വളരെ പ്രയാസം നല്‍കുന്നുണ്ടെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ജലവിതരണം സംബന്ധിച്ച പരാതിപ്പെടുമ്പോള്‍ അധികൃതര്‍ അനാസ്ഥ കാണിക്കുകയാണെന്നും അവര്‍ പറഞ്ഞു.
മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പി.എ മുഹമ്മദ് സിദ്ധീഖ് അറിയിച്ചു. നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ പരി അബ്ദുല്‍ മജീദ്, പി.എ അബ്ദുല്‍ സലീം എന്ന ബാപ്പുട്ടി, റജീന ഹുസൈന്‍, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കപ്പൂര്‍ കൂത്രാട്ട് ഹംസ, സി.കെ ജലീല്‍, കെ. സിദ്ധീഖ്, ഹംസ കുന്നത്തൊടി, സലീന റസാഖ്, കെ.കെ ഉമ്മര്‍, കെ.കെ മുസ്തഫ, ബുഷ്‌റ സക്കീര്‍ എന്നിവരാണ് പരാതിയുമായി എത്തിയത്.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]