നിലമ്പൂരില്‍ ബാലികയെ പീഡിപ്പിച്ച പിതൃസഹോദരന്‍ അറസ്റ്റില്‍

നിലമ്പൂരില്‍ ബാലികയെ പീഡിപ്പിച്ച പിതൃസഹോദരന്‍ അറസ്റ്റില്‍

നിലമ്പൂര്‍: അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതൃസഹോദരനെ നിലമ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശിയായി 27കാരനെയാണ് സിഐ എ.ജെ.ജോണ്‍സണ്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലേക്ക് സ്‌നേഹം നടിച്ച് ബന്ധുക്കളായ കുട്ടികളെ കൊണ്ടു വരാറുണ്ടായിരുന്നു. നിരന്തരമായി ഇയാള്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പൊലിസ് പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാലികയെ വനിതാ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനം നടന്നതായി തെളിഞ്ഞത്. ഡോക്ടറാണ് പൊലിസിനെ വിവരം അറിയിച്ചത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

 

Sharing is caring!