പാര്‍ലമെന്റില്‍ കുഞ്ഞാലിക്കുട്ടിയുടെ കന്നിപ്രസംഗം നാളെ

ന്യൂദല്‍ഹി: പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘടിത അക്രമങ്ങള്‍ക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി നാളെ ലോകസഭയില്‍ പ്രസംഗിക്കും. സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസംഗമാണ് നാളെ നടക്കുന്നത്. പശുവിന്റെ പേരിലുള്ള അക്രമങ്ങളെ കുറിച്ചും നാളെ പ്രസംഗത്തില്‍ ഉന്നയിക്കും.
ഹരിയാനയില്‍ ട്രെയ്ന്‍ യാത്രക്കിടെ കൊല്ലപ്പെട്ട ജുനൈദിന്റേതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞിരുന്നു. പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിക്കാനായി ജുനൈദിന്റെ മാതാവ് മലപ്പുറത്ത് എത്തി സന്ദര്‍ശിച്ച സമയത്ത് അവരെ നേരിട്ട് ഇക്കാര്യം അറിയിച്ചിരുന്നു.
ഗോ രക്ഷകരുടെ അഴിഞ്ഞാട്ടത്തെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സ്പീകര്‍ ഇതുവരെ അവസരം നല്‍കിയിരുന്നില്ല. അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങളെ കഴിഞ്ഞ ദിവസം സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന് എന്നിവരടക്കം ആറ് കോണ്‍ഗ്രസ് എം.പിമാരെയാണ് സ്പീകര്‍ സസ്പന്‍ഡ് ചെയ്തത്. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാവും നാളെ കുഞ്ഞാലിക്കുട്ടിയുടെ സംസാരം.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]