എസ്.കെ.എസ്.എസ്.എഫ് ജില്ലാസംഗമം

എസ്.കെ.എസ്.എസ്.എഫ് ജില്ലാസംഗമം

മലപ്പുറം: രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും നടത്തി നാടിന്റെ സ്വസ്തതക്കു വിഘാതമാകുന്ന നടപടികളില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികള്‍ പിന്‍മാറണമെന്നു എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. അക്രമങ്ങളെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളും ഹര്‍ത്താല്‍ പോലുള്ള പ്രതിഷേധങ്ങളും പൊതുജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടുക്കുന്നതാണ്. ക്രമിനലുകള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നതില്‍ നിന്നും രാഷ്ട്രീയ നേതൃത്വങ്ങളും നിയമപാലകരും മാറിനില്‍ക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

 

മലപ്പുറം സുന്നി മഹലില്‍ നടന്ന ജില്ലാ സംഗമം സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷനായി. ശഹീര്‍ അന്‍വരി പുറങ്ങ്,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സി.ടി.ജലീല്‍ പട്ടര്‍കുളം, ശമീര്‍ ഫൈസി ഒടമല, ഉമര്‍ ദാരിമി പുളിയക്കോട്, സിദ്ദീഖ് ചെമ്മാട്, ഉമര്‍ ഫാറുഖ് ഫൈസി മണിമൂളി, ഫാറൂഖ് കരിപ്പൂര്‍, അനീസ് ഫൈസി, ശുകൂര്‍ വെട്ടത്തൂര്‍, ജലീല്‍ വേങ്ങര, മുഹമ്മദലി തിരൂരങ്ങാടി,ശാഫി ആട്ടീരി, ആസിഫ് മാരാമുറ്റം സംബന്ധിച്ചു.

 

Sharing is caring!