പെരിന്തല്‍മണ്ണയിലെ ആക്ഷന്‍ ഹീറോ ‘ബിനു’ എസ്.ഐ ഇനി സി.ഐ

മലപ്പുറം: പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടര്‍ ബിനു ഇനി മുതല്‍ പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കും. കഴിഞ്ഞ ദിവസമാണു സി.ഐ ആയി പ്രമോഷന് ലഭിച്ചത്. എന്നാല്‍ താന്‍ ജോലിചെയ്തുവരുന്ന അതേ പോലീസ് സ്റ്റേഷന് പരിധിയില്‍തന്നെ പ്രമോഷനോടുകൂടി ചാര്‍ജെടുക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണു ബിനു. എടക്കര സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ നിയമനം പട്ടാമ്പി സ്റ്റേഷനിലായിരുന്നു.
കൊഴിഞ്ഞാമ്പാറ,ചിറ്റൂര്‍,പാലക്കാട്,കസബ,ത്രിത്താല എന്നിവിടങ്ങളില്‍ സബ് ഇന്‍സ്പെക്ടറായി സേവനം നടത്തിയിട്ടുണ്ട്.
പ്രമാദമായ നിരവധി കേസുകള്‍ക്കും തുമ്പുണ്ടാക്കുകയും ത്രിത്താലയിലെ സരസ്വതിയമ്മ കൊല ചെയ്യപെട്ട് ഒന്നര വര്‍ഷത്തിനു ശേഷം പ്രതിയെ പിടികൂടിയതിലും,ചിറ്റൂരിലെ കോഴിക്കടത്ത് സംഘത്തിന്റെ വധ ഭീഷണിക്കു മുമ്പില്‍ പതറാതെ ധീരമായി നേരിട്ടതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
പട്ടാമ്പി കാരക്കാട് മണല്‍ മാഫിയയെ സിനിമാ മോഡല്‍ ഇടപെടലിലൂടെ കീഴ്പെടുത്തിയതും പൊതു ജനങളുടെ പ്രശംസക്ക് ഏറെ പാത്രമായിരുന്നു.കക്ഷി രാഷ്ട്രീയത്തിനതീതമായി സാധാരണക്കാരുടെ ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കനത്ത ജാഗ്രത പാലിക്കുന്ന ഇദ്ദേഹത്തിന്റെ സ്ഥാനകയറ്റം പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ ആഹ്ലാദത്തോടെയാണു ശ്രവിക്കുന്നത്. അതേ സമയം നിലവിലുളള പെരിന്തല്‍മണ്ണ സി.ഐ സാജു കെ. എബ്രഹാമിനു സ്ഥലംമാറ്റം അറിയിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]