സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍  ഇക്കാര്യം അറിഞ്ഞിരിക്കണം

സോഷ്യല്‍ മീഡിയയില്‍ മാത്രം മുഴുകിയിരിക്കുന്നവര്‍ക്ക് ഗവേഷകരുടെ മുന്നറിയിപ്പ്. സ്ഥിരമായി ഫേസ്ബുക്ക്,വാട്സാപ്,ട്വിറ്റര്‍,ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നവരുടെ ഇടയില്‍ ഉത്കണ്ഠ രോഗങ്ങളും ഭീരുവാകുന്ന അവസ്ഥയും കണ്ടുവരുന്നെന്നാണ് പഠനം.
യു.കെയില്‍ നടത്തിയ പഠനത്തില്‍ യുവാക്കള്‍ക്കിടയില്‍ ഇത്തരം രോഗങ്ങള്‍ കാണുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 മുതല്‍ 20 വയസ്സ് വരെയുള്ള 10000 ആളുകളുടെ ഇടയിലാണ് പഠനം നടത്തിയത്്.
70 ശതമാനും ആളുകളും മറ്റുള്ളവരെ പരിഹസിക്കാനും ദുരുപയോഗം ചെയ്യാനും വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. 17 ശതമാനം ആളുകള്‍ മറ്റുള്ളവരെ ഇതുവഴി ഉപദ്രവിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.
തങ്ങള്‍ ഇടുന്ന ഫോട്ടോകള്‍ക്ക് ലൈക്ക് കുറയുന്നത് കാരണം ടെന്‍ഷന്‍ അടിക്കുന്നവരും കുറവല്ല. ചിലര്‍ക്ക് തങ്ങളുടെ ഫോളോവേഴ്സ് നല്‍കുന്ന പിന്തുണ മൂലം ആത്മവിശ്വാസം വര്‍ധിക്കുന്നു. 15 വയസ്സുകാരാണ് കൂടുതലായും ദുരുപയോഗം ചെയ്യുന്നതെന്നും പഠനത്തിലുണ്ട്.

 

Sharing is caring!