റയലിനെ വീഴ്ത്തി ബാഴ്‌സ

മിയാമി: അമേരിക്കന്‍ ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പിന്റെ ഭാഗമായി നടന്ന എല്‍ക്ലാസിക്കോയില്‍ റയലിനെ ബാഴ്‌സ തകര്‍ത്തു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ റയലിനെ പരാജയപ്പെടുത്തിയത്. മൂന്നാം മിനിറ്റില്‍ തന്നെ മെസ്സിയുടെ തകര്‍പ്പന്‍ ഗോളോടെ ബാഴ്‌സ മുന്നിലെത്തി. ആറാം മിനിറ്റില്‍ റാക്ട്രിക്ക് ബാഴ്‌സക്കായി വീണ്ടും ഗോള്‍ നേടി.

14ാം മിനിറ്റില്‍ കൊവാസിസും 36ാം മിനിറ്റില്‍ അസോന്‍സിയോയും റയലിനായി ഗോള്‍ നേടി ഒപ്പമെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സ വീണ്ടും ഗോളടിച്ചു. 50ാം മിനിറ്റില്‍ പിക്വയിലൂടെയാണ് ബാഴ്‌സ വിജയ ഗോള്‍ നേടിയത്. മെസ്സി-സുവാരസ്-നെയ്മര്‍ എന്നിവരെ മുന്‍ നിര്‍ത്തിയാണ് ബാഴ്‌സ കളിച്ചത്. റൊണോള്‍ഡോ ഇല്ലാതെയാണ് റയല്‍ കളത്തിലിറങ്ങിയത്. പ്രീ സീസണിന് മുമ്പ റയലിന്റെ മൂന്നാം തോല്‍വിയാണിത്.

ബെയ്‌ലും റാമോസും അടങ്ങിയ റയല്‍ നിരക്ക് കളി മികവ് തീരെ പുറത്തെടുക്കാനായില്ല. 634 പാസുകള്‍ ബാഴ്‌സ നല്‍കിയപ്പോള്‍ 373 പാസുകള്‍ മാത്രമാണ് റയലിന് നല്‍കാനായത്. കളിയുടെ 62 ശതമാനം ആധിപത്യവും ബാഴ്‌സയ്ക്കായിരുന്നു. പുതിയ പരിശീലകന്‍ വാല്വെര്‍ദേയുടെ കീഴില്‍ പ്രീ സീസണില്‍ കളിച്ച മൂന്ന് മത്സരത്തിലും ബാഴ്‌സയ്ക്ക ഇതോടെ വിജയമായി.

റയലിനെ തകര്‍ക്ക് ബാഴ്‌സ

ആദ്യ എല്‍ക്ലാസിക്കോയില്‍ ജയം ബാഴ്‌സക്കൊപ്പം. മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി മെസ്സിയാണ് ബാഴ്‌സക്ക് ലീഡ് സമ്മാനിച്ചത്‌

Malappuram Life ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜುಲೈ 30, 2017

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *