ബി.ജെ.പിയുടെ അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് മലപ്പുറം

മലപ്പുറം: ബി.ജെ.പിയുടെ അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് മലപ്പുറം. ശ്രീകാര്യത്ത് ആര്‍.എസ്.എസ് കാര്യവാഹിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഏറെവൈകിയാണു ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയതത്. എന്നാല്‍ ഹര്‍ത്താല്‍ വിവരം അറിയാതെ നിരവധി ആവശ്യങ്ങള്‍ക്കുവേണ്ടി രാവിലെയോടെ ഇറങ്ങിത്തിരിച്ച നിരവധിപേരാണു ഇതിനോടകം പ്രതിസന്ധിയിലായത്. മലപ്പുറം ജില്ലയിലെ ചിലയിടങ്ങളില്‍ കടകമ്പോളങ്ങള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രധാന ടൗണുകളിലെല്ലാം പൂര്‍ണമായിതന്നെ അടഞ്ഞു കിടക്കുന്ന അവസ്ഥയാണ്.അതോടൊപ്പം സ്വകാര്യബസുകളൊന്നും തന്നെ ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല. അവധിദിവസമായ ഇന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വിവാഹങ്ങളും വിവിധ ചടങ്ങുകളും നടക്കുന്നത്തിനാല്‍ ഇതിനെല്ലാം എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണു ജനങ്ങള്‍. ഇതുവരെ കാര്യമായ അക്രമ സംഭവങ്ങളൊന്നും മലപ്പുറത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തിരുവനന്തപുരം ശ്രീകാര്യം കല്ലംപള്ളിയില്‍ വച്ച് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് (34) ഇന്നലെ രാത്രിയോടെ കൊല്ലപ്പെട്ടത്. കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആക്രമണത്തില്‍ രാജേഷിന്റെ കൈപ്പത്തി പൂര്‍ണമായും അറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണു രാത്രി ഏറെ വൈകി ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]