ഹര്‍ത്താല്‍ ദിനത്തില്‍ സേവനത്തിനിറങ്ങി യൂത്ത്ലീഗ്

കോട്ടയം: സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ വകവയ്ക്കാതെ സേവനപ്രവര്‍ത്തനവുമായി മുസ് ലിം യൂത്ത് ലീഗ്. കോട്ടയം ജില്ലാ ആശുപത്രി പരിസരത്താണ് യൂത്ത് ലീഗ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ കണക്കിലെടുക്കാതെ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി പി.കെ ഫിറോസും സ്കൂട്ടറിലാണ് സേവന സ്ഥലത്ത് എത്തിയത്. യൂത്ത് ലീഗ് ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ഡ്രേഡേയുടെ ഉദ്ഘാടനം കൂടിയായിരുന്നു ജില്ലാ ആശുപത്രി പരിസരത്ത് നടന്നത്.
ദക്ഷിണ കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നേതാക്കള്‍ കോട്ടയത്ത് എത്തിയത്. മുനവ്വറില ശിഹാബ് തങ്ങള്‍ നേതൃത്വം ഏറ്റെടുത്തതിന് ശേഷം ദക്ഷിണ കേരളത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ കൂടുതല്‍ പ്രാധാന്യം നല്കി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കള്‍ എറണാംകുളം, ആലപ്പുഴ ജില്ലകളില്‍ പര്യടനം നടത്തിയിരുന്നു. വിവിധ മത,സാംസ്കാരിക സംഘടനകളുമായും സംഘം ചര്‍ച്ച നടത്തിയിരുന്നു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]