സര്‍വകലാശാലാ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
തേഞ്ഞിപ്പലം: സംസ്ഥാനത്തെ സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലിക്കറ്റ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക നിലവാരത്തിലേക്ക് നമ്മുടെ സര്‍വകലാശാലകളെയും ഉയര്‍ത്തണമെന്നതാണ് സര്‍ക്കാര്‍ നയം. ഇതിനായി വിശദമായ പദ്ധതി തയ്യാറാക്കി കിഫ്ബി വഴി സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യപ്രഭാഷണം നടത്തി. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ സുവര്‍ണ്ണ ജൂബിലി പദ്ധതികള്‍ അവതരിപ്പിച്ചു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, സിന്റിക്കേറ്റ് അംഗങ്ങളായ കെ.കെ.ഹനീഫ, ടി.പി.അഹമ്മദ്, അഡ്വ.പി.എം.നിയാസ്, കെ.വിശ്വനാഥ്, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ.എം.മനോഹരന്, യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് വി.പി.ശരത്പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. മാംങ്കോജന് ബാങ്ക് ഉദ്ഘാടനം ഡി.എസ്.യു ചെയര്മാന് എം.സി.ഷാമിനക്ക് മാവിന് തൈ നല്കി മുഖ്യമന്ത്രി നിര്‍വഹിച്ചു.
ലോഗോ ഡിസൈന്‍ മത്സര വിജയി പി.സുനില്‍കുമാറിന് പാരിതോഷികവും സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി നല്കി. 38-ാമത് ദക്ഷിണേന്ത്യാ ചരിത്ര കോണ്‍ഗ്രസിന്റെ ആനിമേറ്റഡ് ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും, ന്യൂസ് അറ്റ് യൂണിവേഴ്സിറ്റി പുതിയ പതിപ്പിന്റെ പ്രകാശനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.യും നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]