സൗദി ജയിലില്‍ 16 മലപ്പുറം സ്വദേശികള്‍

റിയാദ്: സൗദി ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ 16 മലപ്പുറം സ്വദേശികളടക്കം 32 മലയാളികള്‍ തടവില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി അധികൃതര്‍. ആകെ 48 ഇന്ത്യക്കാരാണ് വിവിധ കേസുകളില്‍ പെട്ട് ജയിലിലുള്ളത്. കൊലപാതകമടക്കമുള്ള കേസുകളില്‍ പെട്ടവരും വിചാരണത്തടവുകാരും ഇക്കൂട്ടത്തിലുണ്ട്.
ലഹരി മരുന്ന് കടത്തിയതിനാണ് കൂടുതല്‍ പേര് അകത്ത് കിടക്കുന്നത്. 32 പേര്. കൈകൂലി, ലോട്ടറി ഇടപാട്, മോഷണം തുടങ്ങിയ കുറ്റകൃത്യത്തില്‍ പെട്ടവരാണ് മറ്റുള്ളവര്‍. മലയാളികളെ കൂടാതെ പഞ്ചാബുകാരായ അഞ്ച് പേരും നാല് ഉത്തര്‍പ്രേദശ് സ്വദേശികളും മൂന്ന് തമിഴ്നാട്ടുകാരും രണ്ട് കര്രണാടക സ്വദേശികളും ഒരു ബംഗാള്‍ സ്വദേശിയുമാണ് തടവിലുള്ളത്. ഇതിന് പുറമെ തിരിച്ചയക്കല്‍ കേന്ദ്രത്തില്‍ മൂന്ന് മലയാളികളും കുടുങ്ങി കിടക്കുന്നുണ്ട്.
RECENT NEWS

മലപ്പുറത്തെ സൈനികന് ലഡാക്കില്‍ മരിച്ചു
26വയസ്സുകാരനായ സൈനികന് ലഡാക്കില്‍ മരിച്ചു.മലപ്പുറം കുനിയില്‍ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന് കെ.ടി. നുഫൈല്‍(26)ആണ് മരിച്ചത്.