മുണ്ടപ്പലത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി അനസ്

കൊണ്ടോട്ടി: ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട അനസിനെ ജന്മനാട് ആദരിച്ചു. മുത്തുക്കുടകളും വാദ്യഘോഷങ്ങളും കൊഴുപ്പേകിയ സ്വീകരണ ഘോഷയാത്ര കുറുപ്പത്ത് നിന്നു തുടങ്ങി നഗരപ്രദക്ഷിണം നടത്തി മുണ്ടപ്പലത്ത് സമാപിച്ചു. കൊണ്ടോട്ടിയിലെ വിവിധ ക്ലബ്ബ് അംഗങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തു.


സ്വീകരണ സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ സി.കെ. നാടിക്കുട്ടി അധ്യക്ഷനായി. യു.കെ. മമ്മീശ, വി. അബ്ദുള്‍ ഹക്കിം, കെ.കെ. സമദ്,വി.പി. സക്കീര്‍ ഹുസൈന്‍, സി.ടി. അജ്മല്‍, ചുക്കാന്‍ മുഹമ്മദലി, പി. അബ്ദുറഹ്മാന്‍, പി.പി. മുഹമ്മദ് ബഷീര്‍ മുസ്തഫ മുണ്ടപ്പലം, ജൂബീഷ്, മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.

 

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *