കിണറില്നിന്നും വെള്ളമെടുക്കുന്ന ഇരുമ്പ് ദണ്ഡില് തൂങ്ങി മരിച്ചു

മലപ്പുറം: കിണറില് നിന്നും വെള്ളമെടുക്കുന്ന ബക്കറ്റും കയറും തൂക്കിയിട്ട ഇരുമ്പ് ദണ്ഡില് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.തിരുവാലി പടകാളിപറമ്പ് പേവുന്തറ ഹൈദര്(65)നെയാണ് ഇന്നലെ പുലര്ച്ചെ വീടിന് സമീത്തെ കിണറിനുള്ളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.ടി.ബി അസുഖ ബാധിതനായതിനാല് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപ്രത്രിയില് ചികിത്സയിലായിരുന്നു.തുടര്ന്ന് ഒരാഴ്ച മുമ്പാണ് വീട്ടിലെത്തിയത്.അസുഖത്തില് കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ഹൈദ്രുവെന്ന് ബന്ധുക്കള് പറഞ്ഞു.ഇന്ന് രാവിലെ കിടപ്പു മുറിയില് കാണാത്തതിനെ തുടര്ന്ന് വീട്ടുകാര് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറിനുള്ളില് കണ്ടെത്തിയത്.വണ്ടൂര് പോലീസ് ഇന്ക്വസ്റ്റ് നടത്തി.ഭാര്യ:അസ്മാബി. മക്കള്:ഷാഹിദ്,ഷാഹിന, നൂര്ജഹാന്, ഫഹദ്്അനീസ്. മരുമക്കള്: ഖൈറുന്നീസ,ജാസിറ.
RECENT NEWS

കേരളത്തിന്റെ ആരോഗ്യ മേഖല ഏറ്റവും മികച്ചത് – മന്ത്രി എ.കെ ശശീന്ദ്രൻ
മലപ്പുറം: കേരളത്തിന്റെ ആരോഗ്യ മേഖല ഏറ്റവും മികച്ചതാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. എടവണ്ണ ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. [...]