കോഡൂരില്‍ യൂത്ത്‌ലീഗ് യുവസംഗമവും മാധ്യമപ്രവര്‍ത്തകരെ അനുമോദിക്കലും ഞായറാഴ്ച്ച

കോഡൂരില്‍ യൂത്ത്‌ലീഗ് യുവസംഗമവും മാധ്യമപ്രവര്‍ത്തകരെ അനുമോദിക്കലും ഞായറാഴ്ച്ച

മലപ്പുറം: കോഡൂര്‍ പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റിയുടെ ‘യുവസംഗമം’ ഞായറാഴ്ച നടക്കും. വൈകുന്നേരം ഏഴ് മണിക്ക് ചെമ്മങ്കടവ് മൈലാഞ്ചി ദര്‍ബാര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സംഗമത്തില്‍ കോഡൂര്‍ നിവാസികളും വിവിധ പത്രപ്രവര്‍ത്തക അവാര്‍ഡ് ജേതാക്കളുമായ വി.പി. നിസാര്‍ (മംഗളം), അബ്ദുല്‍ ജലീല്‍ വടക്കാത്ര (തേജസ്) എന്നി യുവമാധ്യമ പ്രവര്‍ത്തകരെ അനുമോദിക്കും. ചടങ്ങ് പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ‘അസഹിഷ്ണുതയുടെ രാഷ്ട്രിയം’ എന്ന വിഷയത്തില്‍ നൗഷാദ് മണ്ണിശ്ശേരി ക്ലാസ്സെടുക്കും.

 

Sharing is caring!