മുസ്ലിം ലീഗിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടെന്ന് ജുനൈദിന്റെ ഉമ്മ

മലപ്പുറം: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിനോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതെന്ന് ട്രെയിന്‍ യാത്രയ്ക്കിടെ വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ജുനൈദ് ഖാന്റെ ഉമ്മ സൈറ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും, പി കെ കുഞ്ഞാലിക്കുട്ടി എം പിയേയും കണ്ട് നന്ദി അറിയിക്കാന്‍ മലപ്പുറത്ത് എത്തിയപ്പോഴാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. മുസ്ലിം ലീഗ് നല്കിയ ടാക്സി കാറാണ് ഇന്ന് ജുനൈദിന്റെ കുടുംബത്തിന്റെ പ്രധാന വരുമാനം.
ജുനൈദിന്റെ കേസില്‍ കുടുംബത്തിന് നിയമസഹായം അടക്കം മുസ്ലിം ലീഗാണ് നല്‍കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാത്രമല്ല ജുനൈദിന്റെ ഇളയ സഹോദരന്റെ വിദ്യാഭ്യാസവും പാര്‍ട്ടി ഏറ്റെടുത്തു. പല രാഷ്ട്രീയക്കാരും അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും മുസ്ലിം ലീഗ് നല്കിയ സഹായം എടുത്തു പറയേണ്ടതാണെന്ന് ജുനൈദിന്റെ കുടുംബം പറയുന്നു.
ഹരിയാന സര്‍ക്കാര്‍ പങ്കുവെക്കുന്നത് മുതല കണ്ണീര് മാത്രമാണെന്ന് ജുനൈദിന്റെ മാതാവ് ആരോപിക്കുന്നു. പ്രതികളെ ശിക്ഷിക്കണമെന്ന ആത്മാര്‍ഥത അവരുടെ നീക്കങ്ങളില്‍ കാണുന്നില്ല. പ്രതിസന്ധിയില്‍ കുടുംബത്തിന് ഏറ്റവുമധികം പിന്തുണ ലഭിച്ചത് മുസ്ലിം ലീഗില്‍ നിന്നാണെന്നും അവര്‍ വ്യക്തമാക്കി.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.