ഹജ് തീര്‍ഥാടകരെ തെറ്റിദ്ധരിപ്പിക്കുന്ന വാട്‌സ് ആപ്പ് മെസ്സേജ്

മലപ്പുറം: ഹജ് തീര്‍ഥാടകരെ തെറ്റിദ്ധരിപ്പിക്കുന്ന വാട്‌സ് ആപ്പ് സന്ദേശം വ്യാപകമാകുന്നു. ഹജ് തീര്‍ഥാടനത്തിനു പോകുന്നവര്‍ 2000രൂപയുടെ നോട്ടുകള്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന രീതിയിലുള്ള വാട്‌സ് ആപ്പ് സന്ദേശമാണ് വ്യാപകമാകുന്നത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും തീഥാടകള്‍ക്കു നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ഏതുരൂപയും കൊണ്ടുപോകാമെന്നു സംസ്ഥാന ഹജ് കമ്മിറ്റി അധികൃതര്‍ മലപ്പുറം ലൈഫിനോട് പറഞ്ഞു. തീര്‍ഥാടകരെ തെറ്റിദ്ധരിപ്പിക്കുന്ന വാട്‌സ് ആപ്പ് സന്ദേശത്തിന്റെ പൂര്‍ണ രൂപം ഇങ്ങിനെയാണ്.
ഹജജ് യാത്രക്കാര്‍ക്ക് 25000രൂപ വരെ സൗദി പണമായി മാറാവുന്നതാണ്, യാതൊരു കാരണവശാലും 2000രൂപയുടെ നോട്ടുകള്‍ കൊണ്ടുപോകരുത്, സൗദി റിയാലായി ഇതു മാറ്റിത്തരില്ല. 500ന്റെയും 100ന്റേയും നോട്ടുകള്‍ മാത്രമെ മാറിക്കിട്ടുകയുള്ളു. ഈ സന്ദേശം കൂടെയുള്ള ഹജിനുപോകുന്നവരെ അറിയിക്കുക,
നിങ്ങളുടെ ഫാമിലി ഗ്രൂപ്പിലേക്ക് ഷേര്‍ ചെയ്യുക,
ഇത്തരത്തിലാണു വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഹജ് തീര്‍ഥാടകര്‍ക്ക് അനുവദിച്ച പണം നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന രൂപ കൊണ്ടുപോകാന്‍ സാധിക്കും.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]