ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നാളെ കീഴടങ്ങാന്‍ സാധ്യത

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നാളെ കീഴടങ്ങാന്‍ സാധ്യത

മലപ്പുറം: നടിയെ അക്രമിച്ച കേസിലെ പ്രതിയായ സിനിമാ താരം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നാളെ പോലീസിനു മുന്നില്‍ കീഴടങ്ങാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ദിലീപുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നാണു ഇത്തരത്തിലൊരു വിവരം മലപ്പുറം ലൈഫിന് ലഭിച്ചത്. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്ന് പോലീസ് അറിയിച്ചിരുന്നു. കേസിന്റെ ഗൂഡാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് കാണിച്ച് മുന്‍കൂര്‍ ജാമ്യത്തിന് അപ്പുണ്ണി അപേക്ഷ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഹൈകോടതി തള്ളിയുരന്നു. ഇതാണ് കീഴടങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍

അതേ സമയം അപ്പുണ്ണി ഒളിവില്‍ കഴിയുന്നത് നിലമ്പൂരിന് സമീപമെന്നുള്ള ആക്ഷേപങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. അപ്പുണ്ണിയെ തമിഴ്‌നാട് അതിര്‍ത്തിയായ ദേവാലയ്ക്ക് സമീപം കണ്ടുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്ഥലം മലപ്പുറം പോലീസിന്റെ നീരീക്ഷണത്തിലായിരുന്നു.

കേസിലെ പ്രതികളും ദിലീപും തമ്മിലുള്ള കണ്ണിയായിരുന്നു അപ്പുണ്ണി എന്നാണ് പോലീസ് കരുതുന്നത്. അപ്പുണ്ണി കീഴടങ്ങുന്നതോടെ  കേസില്‍ നിര്‍ണായകമായ പല തെളിവുകളും ലഭിക്കുമെന്നും പോലീസ് കരുതുന്നു.

Sharing is caring!