ജൂലൈ 30യൂത്ത്‌ലീഗ് ദിനം,ശുചീകരണ സേവന പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തകര്‍

ജൂലൈ 30യൂത്ത്‌ലീഗ് ദിനം,ശുചീകരണ സേവന  പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തകര്‍

മലപ്പുറം: ജൂലൈ 30യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് ശുചീകരണ സേവന പ്രവര്‍ത്തനങ്ങളുമായി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത്. ഭാഷാസമര അനുസ്മരണത്തിന്റെ ഭാഗമായാണു യൂത്ത്‌ലീഗ് ദിനാചരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണു ശചീകരണ സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്നു മലപ്പുറം മണ്ഡലം മുസ്്‌ലിം യൂത്ത് ലീഗ് എ കെ റോഡിലെ പോലീസ് സ്‌റ്റേഷനു മുന്നിലെ സര്‍ക്കിള്‍ നവീകരിച്ചു.

മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് കെ. എന്‍. ഷാനവാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി വി. മുസ്തഫ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ബാവ വിസപ്പടി,യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാറച്ചോടന്‍, ഭാരവാഹികളായ കെ. കെ. ഹക്കീം, കെ. പി. ബാസിത്ത്, ഹുസൈന്‍ ഉള്ളാട്ട്, സി പി അബ്ദുറഹ്മാന്‍ , എ പി ഷെരീഫ്, ഫാരിസ് പൂക്കോട്ടൂര്‍, പി. കെ. ഹക്കീം എന്നിവര്‍ നേതൃത്വം നല്‍കി.

 

Sharing is caring!