73-ാംവയസ്സില് തിരൂര് സൈനബയുടെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങുന്നു

മലപ്പുറം: കാവ്യലോകത്തേക്ക് പുതിയ ചുവട്വെപ്പുമായി തിരൂര് തൃക്കണ്ടിയൂരില് നിന്നും സൈനബ കടന്നുവരുന്നു. ഹൃദയാവര്ജ്ജ ക മാ യ കാഴ്ച്ചകള് വരമൊഴിയിലാക്കിയപ്പോള് കാവ്യലോകത്തേക്ക് ഒരു കവയത്രിയുടെകൂടി കടന്നു വരവായി അതുമാറി. എഴുപത്തിമൂന്നാമത്തെ വയസ്സില് ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങാനുള്ള ഒരുക്കത്തിനിടയില് പറഞ്ഞറിയിക്കാനാവാത്ത ആത്മ ഹര്ഷത്തിലാണ് ഈ വീട്ടമ്മ തിരൂര് തൃക്കണ്ടിയൂരിലെ സൈനബ വെള്ളത്തൂരാണ് ജീവിത സായാഹ്നത്തിലെ വിചാരങ്ങളും ചിന്തകളും കവിതയാക്കിയത്.തൊണ്ണൂറ്റിനാല് വയസ്സുളള ഉമ്മ ബീവി ടീച്ചറും മകളുടെ കാവ്യ താല്പ്പര്യത്തില് ഏറെ സന്തോഷിക്കുന്നു. തെരഞ്ഞെടുത്ത നാല്പ്പത്തഞ്ചു കവിതകളുടെ സമാഹാരം ഇന്ന് (29/7) പ്രകാശനം ചെയ്യും.കോട്ടക്കല് ചിത്രരശ്മി ബുക്സാണ് സൈനബയുടെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്.
ജീവിതത്തില് പലപ്പോഴായി കുറിച്ചുവെച്ച കവിതകള് അനവധി. തമിഴ്നാട് പോലീസില് ജോലിയുണ്ടായിരുവെള്ളത്തൂര് ബീരാന് കുട്ടി 1960 ല് സൈനബയെ വിവാഹം ചെയ്ത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. അഞ്ചു മക്കളുടെ അമ്മയുമായി. ധാരാളം വായിക്കുമായിരുന്ന സൈനബ ഒരു വ്യാഴവട്ടക്കാല ശേഷം തൃക്കണ്ടിയൂരില് മടങ്ങിയെത്തിയത് മനസ്സില് കവിതക്ക് വേണ്ടി പാകപ്പെടുത്തിയ പ്രതലവുമായിട്ടാണ്.വീടിന്റെ ഉമ്മറത്തിരിക്കുമ്പോള് റൊട്ടി കൊത്തിയെടുത്ത് മതിലിനു മീതെ ഇരുന്ന് തിന്നുന്ന കാക്കയെ കണ്ടു. ആദ്യ കവിതയുടെ വിഷയവും അതായിരുന്നു. ദാര്ശനിക ചിന്തകളിലൂടെയല്ല ഇന്നിന്റെ വേവലാതികളാണ് സൈനബയുടെ കവിതകളില് കടന്നു വരുന്ന തെന്ന് അവതാരിക എഴുതിയ കേരളവര്മ്മ കോളേജിലെ മലയാള വിഭാഗം പ്രൊഫസര് സുരേഷ് കുമാര് അടയാളപ്പെടുത്തുന്നു.’ കാലം ഒരോര്മ്മ ‘ എന്ന പേരില് സൈനബ വെള്ളത്തൂരിന്റെ കവിതാ സമാഹാരം പി.എസ്.എം. ഓഡിറ്റോറിയത്തില് വച്ച് സുരേഷ് തെക്കീട്ടില് രാജേഷ് കരിങ്കപ്പാറയ്ക്ക് നല്കി പ്രകാശനം ചെയ്യും.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]