മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറം: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ഐനിച്ചോട് സ്വദേശിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം ഐനിച്ചോട് സ്വദേശി സിദ്ധിക്ക്(38)നെയാണ് ചങ്ങരംകുളം എസ്ഐ കെപി മനേഷ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പാണ് സംഭവം. മാനസിക വൈകല്യമുള്ള 25 കാരനായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും സംഭവം പുറത്തറിഞ്ഞതോടെ പ്രതി മുങ്ങുകയുമായിരുന്നു.
സംഭവത്തില്‍ യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം ചങ്ങരംകുളം പോലീസ് അന്യേഷണം നടത്തിക്കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം പ്രതി നാട്ടിലെത്തിയെന്ന വിവരം അറിഞ്ഞ ചങ്ങരംകുളം പോലീസ് ഐനിച്ചോട്ടെ വീട്ടിലെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]