ഉണ്യാലിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി

ഉണ്യാലിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്  സോഷ്യല്‍ മീഡിയയിലൂടെ  വധഭീഷണി

മലപ്പുറം: ഉണ്യാലില്‍ കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകനു വെട്ടേറ്റതിനു പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി. ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ ഫോട്ടോയില്‍ ഇനി കൊലപ്പെടുത്താനുള്ളവര്‍ എന്നാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഫേക്ക് ഐഡി ഉപയോഗിച്ചാണ് വധഭീഷണി മുഴക്കുന്നതെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്.
അക്രമത്തിന് പിന്നില്‍ ലീഗെന്ന് നേതൃത്വം പറയുമ്പോഴും ഒരു വിഭാഗം ഭീഷണിയും, അക്രമവുമായി മുന്നോട്ടു പോവുകയാണ്. ഫെയ്‌സ് ബുക്കില്‍ സൈതലവി ഉണ്യാല്‍ എന്ന ഐഡിയില്‍ നിന്നാണ് ഭീഷണി മുഴക്കിയിട്ടുള്ളത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഷൗക്കത്തിനെ വെട്ടും എന്നു തന്നെയാണ് ഭീഷണി പോസ്റ്റ് ഇട്ടിട്ടുള്ളത്. മാത്രമല്ല പോസ്റ്റിനു താഴെ കമന്റായി നിരവധി പേര്‍ പ്രകോപനം സൃഷ്ടിക്കുന്ന പോസ്റ്റുകളും ഇട്ടിട്ടുണ്ട്. വധഭീഷണിക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതായി ഡിവൈഎഫ്‌ഐ നേതൃത്വം അറിയിച്ചു.

Sharing is caring!