ഹറമില്‍ ഖുതുബ മലയാളത്തില്‍ കേള്‍ക്കാനുള്ള സൗകര്യമൊരുങ്ങുന്നു

മക്ക: ഇരുഹറമുകളിലെയും ഖുതുബയുടെ മലയാള പരിഭാഷ ഉടന്‍ ലഭ്യമാകും. നിലവില്‍ അറബിയടക്കം ഏഴ് ഭാഷകളില്‍ ഖുതുബ കേള്‍ക്കാനുള്ള സംവിധാനമുണ്ട്. ഇത് പത്താക്കി ഉയര്‍ത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് കൂടുതല്‍ ഭാഷകളിലേക്ക് ഖുതുബ വിവര്‍ത്തനത്തിനുള്ള നടപടി സ്വീകരിച്ചത്.
ഇംഗ്ലീഷ്, ഉറുദു, തുര്‍ക്കി, ഹൗസോ, ഫ്രഞ്ച്, മലായ് ഭാഷകളിലാണ് നിലവില്‍ പരിഭാഷ ലഭിക്കുന്നത്. റഷ്യന്‍, ബംഗാളി, ചൈനീസ്, ഇന്തോനേഷ്യ ഭാഷകളിലും ഉടന്‍ തുടങ്ങും. അടുത്ത ഘട്ടത്തില്‍ മലയാളമടക്കമുള്ള ഇന്ത്യന്‍ ഭാഷകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയും ആരംഭിക്കുന്നുണ്ട്.
2014 മാര്‍ച്ചിലാണ് ഹറമില്‍ ഖുതുബ പരിഭാഷയ്ക്ക് തുടക്കമാവുന്നത്. ആദ്യ ഘട്ടത്തില്‍ ഇംഗ്ലീഷിലും ഉറുദുവിലും മാത്രമായിരുന്നു. എഫ്.എം ഫ്രീക്കന്സിയിലാണ് ഖുതുബ കേള്‍ക്കാനാവുക. മൊബൈല്‍ ഉപയോഗിച്ച് തത്സമയം വിവര്‍ത്തനം കേള്‍ക്കാം. പള്ളിയുടെ പ്രത്യേക ഭാഗം ഇതിനായി ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ഹെഡ്സെറ്റും വിതരണം ചെയ്യുന്നുണ്ട്. മസ്ജിദുല്‍ ഹറമിലും മസ്ജിദു നബവിയിലും എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ അനുഗ്രഹമാണ് ഖുതുബ പരിഭാഷ.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]