മഞ്ചേരി പഴയബസ്സ്റ്റാന്റ് കെട്ടിടത്തില്‍നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു

മഞ്ചേരി പഴയ ബസ് സ്റ്റാന്റ് കെട്ടിടത്തിനു മുകളില്‍ നിന്നു വീണ അജ്ഞാതന്‍ മരിച്ചു. ഇക്കഴിഞ്ഞ 23ന് കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് പരുക്കേറ്റ ഇയാളെ ട്രോമകെയര്‍ വളണ്ടിയര്‍മാരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. 26ന് മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഹിന്ദി സംസാരിക്കുന്ന ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0483 2766852 എന്ന നമ്പരില്‍ മഞ്ചേരി പോലീസുമായി ബന്ധപ്പെടണം.
RECENT NEWS

ഐ എസ് എല് ജേതാവ് ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരവ്
മലപ്പുറം: ഇന്ത്യന് ഫുട്ബോള് ടീം താരമായ ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരം. ഐ എസ് എല് ടൂര്ണമെന്റില് ജേതാക്കളായ മോഹന് ബഗാനു വേണ്ടി കളിച്ച മലപ്പുറത്തിന്റെ സ്വന്തം താരത്തിന് നഗരസഭ കൗണ്സില് സ്വീകരണം നല്കി ഫുട്ബോള് രംഗത്ത് [...]