ആക്ഷന്‍ ഹീറോ ‘ബിനു’വായി മലപ്പറം എസ്.ഐ

ആക്ഷന്‍ ഹീറോ ‘ബിനു’വായി മലപ്പറം എസ്.ഐ

മലപ്പുറം: തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടികാഴ്ചയ്‌ക്കെത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.ഐ  ബി.എസ് ബിനു തുണയായി. കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക് തെറ്റായ വിവരം ലഭിച്ച് മലപ്പുറത്തെത്തിയവര്‍ക്കാണ് എസ്.ഐ ഇടപെട്ട് ഓഗസ്റ്റ് രണ്ടിന് അവസരമൊരുക്കിയത്.

സ്വാകര്യ ബാങ്കുളിലേക്ക് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ കൂടികാഴ്ച നടക്കുന്നെന്ന രീതിയില്‍ പത്രത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് കണ്ട ഉദ്യോഗാര്‍ഥികള്‍ മലപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തുകയായിരുന്നു. കൂടികാഴ്ച കോഴിക്കോടായിരിന്നെങ്കിലും അത് വാര്‍ത്തയില്‍ പറഞ്ഞിരുന്നില്ല. വാര്‍ത്തയോടൊപ്പം നല്‍കിയ നമ്പര്‍ കോഴിക്കോട് എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ചിലേത് ആയിരുന്നു. നമ്പറില്‍ വിളിച്ചവരോട് മലപ്പുറത്താണ് കൂടികാഴ്ച എന്ന രീതിയില്‍ സംസാരിച്ചതായും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

മലപ്പുറത്തെത്തിയ ഉദ്യോഗാര്‍ഥികള്‍ എംപ്ലോയബിലിറ്റി സെന്ററിന് മുന്നില്‍ കൂടി നില്‍ക്കുന്നു

ഇന്ന് രാവിലെ എംപ്ലോയബിലിറ്റി സെന്റര്‍ തുറക്കാനെത്തിയപ്പോള്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ നിറഞ്ഞിരുന്നു. കൂടികാഴ്ചയെ കുറിച്ച് അറിയില്ലെന്ന നിലപാടിലായിരുന്നു മലപ്പുറം ഓഫീസിലുള്ളവര്‍. ഉദ്യോഗാര്‍ഥികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പോലീസെത്തി അധികൃതരുമായി ചര്‍ച്ച നടത്തി. ഇന്ന് വന്നവര്‍ക്ക് ഓഗസ്റ്റ് രണ്ടിന് അവസരമൊരുക്കുകയായിരുന്നു. ഇന്ന് എത്തിയവരുടെ ബയോഡാറ്റ അധികൃതര്‍ ശേഖരിച്ച് അറിയിപ്പ് നല്‍കുമെന്നും അറിയിപ്പ് ലഭിച്ചില്ലെങ്കില്‍ തന്നെ വിളിക്കാമെന്നും കാണിച്ച് ഫോണ്‍ നമ്പറും നല്‍കിയാണ് എസ്.ഐ പിരിഞ്ഞത്.

സ്വകാര്യ മേഖലയിലേക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എംപ്ലോയബിലിറ്റി സെന്റര്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു പ്രാവശ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജോലി ഒഴിവിനും യോഗ്യതക്കും അനുസരിച്ച് സാധാരണ എസ്.എം.എസ് നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ അതും നല്‍കിയിട്ടില്ല.

 

 

Sharing is caring!