ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിയ എട്ടു പേര്‍ക്കെതിരെ കേസെടുത്തു
തിരൂര്‍: താനൂര്‍ നിറമരുതൂര്‍ ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. ഏറെക്കാലമായി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഉണ്യാലില്‍ ബുധനാഴ്ചയാണ് സിപിഎം പ്രവര്‍ത്തകനായ ഉണ്യാല്‍ കിണറ്റിങ്ങല്‍ അസൈനാറിന്റെ മകന്‍ അഫ്‌സല്‍ എന്ന അക്കു (28)വിന് വെട്ടേറ്റത്. കാലുകള്‍ക്കും കൈകള്‍ക്കും വെട്ടേറ്റ് ഗുരുതമായി പരിക്കേറ്റിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൂട്ടായില്‍ നിന്നും സ്‌കൂട്ടറില്‍ ഉണ്യാലിലേക്ക് വരുന്നതിനിടെ പറവണ്ണ ആലിന്‍ചുവടില്‍ വച്ച് കാറില്‍ എത്തിയ ഒരു സംഘം സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയും ഈ സമയം കുറ്റിക്കാട്ടില്‍ ഒളിച്ച് നിന്ന സംഘം അഫ്‌സലിനെ വെട്ടി പരിക്കേല്‍പ്പിക്കുയായിരുന്നു. അവശനായി കിടന്ന ഇയാളെ സമീപവാസികമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉണ്യാല്‍ സിപിഎം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് സമാധാന ശ്രമങ്ങള്‍ നടന്ന് വരുന്നതിനിടെയാണ് തീരദേശവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും അക്രമം ഉടലെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം താനൂര്‍ മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളിലും താനൂര്‍ മുനിസിപ്പല്‍ പ്രദേശത്തും ഇന്നലെ ഹര്‍ത്താല്‍ നടത്തി. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പ്രദേശത്ത് കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.