കേരളത്തിലേക്ക് കൂടുതല് വിമാന സര്വ്വീസ് നല്കരുതെന്ന് ഇന്ത്യന് വിമാന കമ്പനികള്
മലപ്പുറം: ഉത്സവ സീസണില് കേരളത്തിലേക്ക് കൂടുതല് വിമാന സര്വ്വീസ് നല്കരുതെന്ന് ഇന്ത്യന് വിമാന കമ്പനികള്. ഏറ്റവും തിരക്ക് പിടിച്ച ഉല്സവ സീസണായ സെപ്തമ്പറില് കേരളത്തിലേക്ക് സര്വ്വീസ് നടത്താന് തയ്യാറായ ഫ്ളൈ ദുബയ്ക്കാണു കൂടുതല് സര്വ്വീസ് നടത്താന് അനുമതി നല്കരുതെന്നു ഇന്ത്യന് വിമാന കമ്പനികള് ഇന്ത്യന് വ്യാമയാന മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടത്. പെരുന്നാള്, ഓണം തുടങ്ങിയ ആഘോഷങ്ങള് കണക്കിലെടുത്തും മധ്യവേനല് അവധി കഴിഞ്ഞെത്തുന്ന മലയാളി യാത്രക്കാരുടെ തിരക്കും കണക്കിലെടുത്താണ് കേരളത്തിലേക്ക് കൂടുതല് സര്വ്വീസിനായി ഫ്ളൈ ദുബയ് അനുമതി ചോദിച്ചിരുന്നത്. ഇതിനെതിരെയാണ് ഫെഡറേഷന് ഓഫ് ഇന്ത്യന് എയര്ലൈന് എന്ന സംഘനയിലെ അംഗങ്ങളായ ഇന്ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികള് പാരയുമായി രംഗത്തിറങ്ങിയത്.
യാത്രക്കാരുടെ വന് തിരക്ക് കാരണം ആഗസ്ത് സെപ്തമ്പര് മാസങ്ങളില് വിമാന കമ്പനികള് വര്ഷങ്ങളായി കൊള്ളലാഭം ചെയ്യുകയാണന്നാണ് പ്രവാസി മലയാളികള് ഒന്നടങ്കം ആരോപിക്കുന്നത്. ഈ സമയത്ത് കൂടുതല് വിമാനങ്ങള്ക്ക് അനുമതി ലഭിക്കുയാണങ്കില് യാത്രക്കാര്ക്ക് നിരക്കില് ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഉല്സവ സീസണായതിനാല് കേരളത്തിലേക്കുള്ള തിരക്ക് പരിഗണിച്ചാണ് തങ്ങള് കേരളത്തിലേക്ക് കൂടുതല് സര്വ്വീസിനായ അനുമതി ചോദിച്ചിരുന്നതെന്ന് ഫ്ളൈ ദുബയ് സീനിയര് വൈസ് പ്രസിഡന്റ് സുധീര് ശ്രീധരന് പറഞ്ഞു. അതേ സമയം ഇതു വരെ അനുമതി നല്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദുബയിലേക്ക് തങ്ങള്ക്ക് സൗകര്യ പ്രദമായ സമയത്ത് വിമാനം സര്വ്വീസ് നടത്താന് അനുമതി ലഭിക്കുന്നില്ലെന്നും ഇന്ത്യന് വിമാന കമ്പനികള് കേന്ദ്ര വ്യാമയാന മന്ത്രാലയത്തിന് നല്കിയ കുറിപ്പില് പറയുന്നുണ്ട്. കേന്ദ്ര വ്യാമയാന മന്ത്രാലയം ഇതിന് പരിഹാരം ഉണ്ടാക്കണമെന്നും ഇന്ത്യന് വിമാന കമ്പനികള് ആവശ്യപ്പെട്ടിട്ടുണ്ട്. ദുബയ് ഇന്ത്യ സെക്ടറില് ആഴ്ചയില് 130,000 സീറ്റുകളാണ് ഇപ്പോള് സര്വ്വീസ് നടത്തുന്നത്.
RECENT NEWS
സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്ന്ന അഭിഭാഷകന് കപില് സിബലുമായി മുസ്ലിം ലീഗ് എംപിമാര് ചര്ച്ച നടത്തി. പാര്ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര് പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]