വിരുന്നെത്തുമോ ഐ ലീഗ് മഞ്ചേരിയിലേക്ക്

മലപ്പുറം: ഫുട്ബോള് ഭ്രാന്തിന്റെ ഈറ്റില്ലമായ മലപ്പുറത്ത് ഇത്തവണ ഐ ലീഗ് വിരുന്നെത്തുമോയെന്ന് ഏതാനും ദിവസങ്ങള്ക്കുള്ളില് അറിയാം. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഗോകുലം എഫ് സിയുടെ ഐ ലീഗ് പ്രവേശനം സംബനധിച്ച് ഉടന് തീരുമാനമുണ്ടാകും. ഐ ലീഗ് അധികൃതര് അപേക്ഷ ക്ഷണിച്ചതനുസരിച്ച് മലപ്പുറത്തു നിന്ന് ഗോകുലം എഫ് സി അപേക്ഷ നല്കിയിരുന്നു.
കേരളത്തില് നിന്ന് രണ്ട് ടീമുകളാണ് ഐ ലീഗില് കളിക്കാന് അനുമതി തേടിയിരിക്കുന്നത്. ഗോകുലം എഫ് സിക്ക് പുറമേ തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപീകരിച്ച എവര്ഗ്രീന് എഫ് സിയും ഐ ലീഗില് പങ്കെടുക്കാന് അപേക്ഷ നല്കിയിട്ടുണ്ട്. കോര്പറേറ്റ് ടീമുകള് എന്ന നിലയ്ക്കാണ് ഇവര് അപേക്ഷിച്ചിരിക്കുന്നത്.
ഗോകുലം എഫ് സി ഹോം ഗ്രൗണ്ട് ആയി കാണിച്ചിരിക്കുന്നത് മഞ്ചേരി സ്പോര്ട്സ് കൗണ്സില് സ്റ്റേഡിയമാണ്. ഗോകുലം ഐ ലീഗില് അരങ്ങേറ്റം കുറിച്ചാല് മലപ്പുറത്തേക്കും ഐ ലീഗ് മല്സരങ്ങള് വിരുന്നെത്തും. നേരത്തെ വിവാ കേരളയുടെ മല്സരങ്ങള് കോഴിക്കോട് നടന്നത് ഒഴിച്ചാല് മലബാറില് ഐ ലീഗ് മല്സരങ്ങള് നടന്നിട്ടില്ല. അതുകൊണ്ട് തന്നെ മലപ്പുറത്തേക്ക് ആദ്യമെത്തുന്ന ഐ ലീഗ് മല്സരം വന് വിജയമാകുമെന്ന് ഉറപ്പാണ്.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും