സീറ്റ് വര്‍ധിപ്പിചത് എം.എസ്.എഫിന്റെ വിജയമെന്ന് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: മലപ്പുറത്തടക്കം അഞ്ച് ജില്ലകളില്‍ ഹയര്‍സെക്കന്‍ഡറി മേഖലകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗതീരുമാനപ്രകാരമാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. സീറ്റുകള്‍ വര്‍ധിപ്പിച്ചത് എം.എസ്.എഫ് സമരത്തിന്റെ വിജയമാണെന്ന് അണികള്‍ അവകാശപ്പെടുന്നു. മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.
അടിസ്ഥാന സൗകര്യമുള്ള എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലാണ് സീറ്റ് വര്‍ധനവ് വരുത്തിയത്. നിലവിലുള്ള സീറ്റിനേക്കാള്‍ കൂടുതല്‍ അപേക്ഷകരുണ്ടെന്ന് കണ്ട സാഹചര്യത്തിലാണ് നടപടി. മലപ്പുറത്ത് സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കലക്ടറേറ്റ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു. മാര്‍ച്ച് അക്രമാസക്തമാവുകയും പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സീറ്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ തുടര്‍ സമരത്തിന് നേതൃത്വം നല്‍കുമെന്നും എം.എസ്.എഫ് അറിയിച്ചിരുന്നു. ഇതിനിടയിലാണ് സര്‍ക്കാര്‍ തീരുമാനം വരുന്നത്. സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ കാരണം എം.എസ്.എഫിന്റെ സമരമാണെന്നാണ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കും നേതൃത്വത്തിനും അഭിനന്ദന പോസ്റ്റുകളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
RECENT NEWS

രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനത്തിന് അയോഗ്യത, വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങൾക്ക് എം പിയില്ലാതായി
ലോക്സഭ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കോടതി വിധി വന്ന ഇന്നലെ മുതൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്.