റബീയുള്ളയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതിക്ക് ജാമ്യം

മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. കെ.ടി റബീയുള്ള വീട്ടില്‍കയറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ ആറുപ്രതികളുടെ ജാമ്യം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തള്ളി. കേസിലെ രണ്ടാംപ്രതിയായ കാസര്‍കോട് ഹാജറാ ബാഗ് കെഎസ് അബ്ദുറഹിമാന്‍ എന്ന അര്‍ഷാദിന്(45) കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ബി.ജെ.പി നേതാവായ ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറിയും ബാംഗ്ലൂര്‍ റിച്ച് മൗണ്ട് സ്വദേശിയുമായ അസ്ലം ഗുരുക്കള്‍(48), ബാംഗ്ലൂരു ശേഷാദ്രിപുരം റിസല്‍ദാര്‍ സ്്ട്രീറ്റ് ഉസ്മാന്‍(29), കുടക് സോമവാര്‍പേട്ട് ചൗദേശ്വരി ബ്ലോക്ക് മുഹമ്മദ് റിയാസ്, ബംഗ്ലൂരു ആര്‍ജെ നഗര്‍ മുത്തപ്പ ബ്ലോക്ക് സുകുമാരന്‍(43), ബംഗ്ലൂരു ബക്ഷി ഗാര്‍ഡന്‍ ടിസിഎം റോയല്‍ റോഡ് രമേശ്, അസ്ലം ഗുരുക്കളുടെ ഗണ്‍മാനും കര്‍ണാടക പോലീസുദ്യോഗസ്ഥനുമായ ബംഗ്ലൂരു ചാമരാജ് പേട്ട് കേശവമൂര്‍ത്തി(48) എന്നിവരുടെ ജാമ്യമാണ് ജഡ്ജ് കെ എസ് വരുണ്‍ തള്ളിയത്.
ജാമ്യം ലഭിച്ചപ്രതി ദിവസവും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവാനും പാസ്പോര്‍ട്ട് ഹാജരാക്കാനും നിബന്ധനയുണ്ട്.കഴിഞ്ഞ 24നാണ് ഏഴംഗ സംഘം റബീഉല്ലയുടെ ഈസ്റ്റ് കോഡൂരിലെ വീട്ടിലേക്ക് മുന്നു വാഹനങ്ങളിലെത്തി അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. വാഹനങ്ങളും ഒരു തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]