ലോകം ഭീതിയുടെ പിടിയിലെന്ന് കാന്തപുരം

ലോകം ഭീതിയുടെ പിടിയിലെന്ന് കാന്തപുരം

പൊന്നാനി: ലോകം ഇന്ന് ഭീതിയുടെ പിടിയിലേക്ക് അകപ്പെട്ടു കഴിഞ്ഞെന്നും മനുഷ്യന് സമാധാനമുള്ള കാലം അന്യം നില്‍ക്കുന്ന സ്ഥിതിയാണ് ഇന്ന് കണ്ട് കൊണ്ടിരിക്കുന്നതെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. പൊന്നാനി മുഹ് യുദ്ധീന്‍ ജുമാമസ്ജിദില്‍ അസ്സുഫ ദര്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനില്‍ സമാധാനം ഉണ്ടാക്കാന്‍ പ്രാര്‍ത്ഥന നടത്തേണ്ടതുണ്ടെന്നും ബൈത്തുല്‍ മുഖദ്ദിസ് തുറന്ന് കൊടുത്തത് പ്രാര്‍ത്ഥന കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എം മുഹമ്മദ് കാസിം കോയ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിംഉല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പകര ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. എം.പി മുത്തുക്കോയ തങ്ങള്‍,വി.സെയ്തു മുഹമ്മദ് തങ്ങള്‍,ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, കീക്കോട്ട് തങ്ങള്‍,സീതികോയ തങ്ങള്‍,കെ.സിദ്ധീക് മൗലവി അയിലക്കാട്, ഹംസ സഖാഫി,ഹംസ മുസ്ല്യാര്‍ ചെമ്മാട്,ഹുസൈന്‍ അന്‍വരി കല്ലൂര്‍, യഹ്യ നഈമി മൂന്നാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Sharing is caring!